വേനൽക്കാലത്ത് ശീലിക്കേണ്ട ആഹാര രീതികൾ പിസ, ബര്‍ഗര്‍, പഫ്‌സ്, ഡ്രൈ ഫ്രൂട്സ്, തുടങ്ങിയവ ഒഴിവാക്കണം. ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്സ് എന്നിവ ചൂടിന് താത്‌കാലിക ശമനം തരുമെങ്കിലും ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കും. എരിവുള്ള ഭക്ഷണങ്ങള്‍ അധികം കഴിക്കരുത്. വേനല്‍ക്കാലത്ത് ചപ്പാത്തി ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം എല്ലാതരം പഴങ്ങളും കഴിക്കണം. പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, ജലാംശവും നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പഴങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂടുന്നു