യാത്ര ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന മനംപിരട്ടലും ഛര്‍ദിയും(മോഷന്‍ സിക്കന്‌സ്)
യാത്ര എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ യാത്രയുടെ സുഖവും സ്വസ്ഥതയും കവരുന്ന പ്രശ്‌നമാണ് യാത്ര ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന മനംപിരട്ടലും ഛര്‍ദിയും(മോഷന്‍ സിക്കന്‌സ്). ഈ പ്രശ്‌നമുള്ളവര്‍ ഛര്‍ദിച്ചു തളരുന്നു എന്ന് മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. യാത്രയുടെ മരസം മുഴുവന്‍ കെടുത്താന്‍ മോഷന്‍ സിക്ക്‌നെസ്സിന് സാധിക്കും. എന്നാല്‍ യാത്രാവേളയില്‍ ചില മുന്‍കരുതലുകളെടുക്കുകയാണെങ്കില്‍ ഈ അസ്വസ്ഥതകളെ മറികടക്കാനാകും.
വാഹനം ഡ്രൈവ് ചെയ്യുന്നവര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാകാനുളള സാധ്യത കുറവാണ്. കാരണം അവരുടെ ശ്രദ്ധ മുഴുവന്‍ ഡ്രൈവ് ചെയ്യുന്നതിലായിരിക്കുമല്ലോ.
ഈ അസുഖം ഉളളവര്‍ യാത്ര പുറപ്പെടും മുമ്പ് വയര്‍ നിറച്ച് ഭക്ഷണം കഴിക്കരുത്. പരിമിതമായ ഭക്ഷണം വേണം കഴിക്കുവാന്‍. എരിവുള്ളതും കൊഴുപ്പ് കൂടിയതും വറപൊരി സാധനങ്ങളും ഒഴിവാക്കണം. യാത്രയ്ക്ക് മുമ്പ് ധാരാളം വെള്ളം കുടിയ്ക്കണം. കഴിയുന്നതും വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരിക്കുന്നത് തന്നെയാണ് നല്ലത്. തിരിഞ്ഞിരിക്കാതെ വാഹനമോടിക്കുന്ന അതേദിശയില്‍ത്തന്നെ ഇരിക്കണം. ദൂരെ എവിടെയെങ്കിലും കണ്ണുനട്ട് ശാന്തമായി ഇരിക്കണം. തല അനങ്ങാതെ കണ്ണുമടച്ച് ഇരിക്കുന്നതും നല്ലതാണ്. വായന ഒഴിവാക്കുന്നതാണ് നല്ലത്.
വാഹനത്തിനകത്ത് അമിതമായ ചൂടോ ദുര്‍ഗന്ധമോ ഉണ്ടെങ്കിലും മനംപിരട്ടലും ഛര്‍ദിയുമുണ്ടാകാം. ഗ്ലാസ് താഴ്ത്തിവെച്ച് അല്പം ശുദ്ധവായു കടക്കാന്‍ അനുവദിക്കണം.
യാത്രയുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ മരുന്നുകളും ലഭ്യമാണ്.
കാരണം
യാത്ര ചെയ്യുമ്പോള്‍ ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങള്‍ക്കുണ്ടാകുന്ന പൊരുത്തക്കേടുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തലയുടെയും മറ്റുശരീര ഭാഗങ്ങളുടെയും ചലനം ആന്തര കര്‍ണത്തിലെ എന്‍ഡോലിംഫ് എന്ന ദ്രവത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കും. തുടര്‍ന്ന് ശരീര തുലനനിലയ്ക്ക് മാറ്റങ്ങളുണ്ടാകുമ്പോള്‍ തലച്ചോറിലെ സെറിബെല്ലം ഇടപെട്ടാണ് ബാലന്‍സ് വീണ്ടെടുക്കുന്നത്. യാത്രയിലുടനീളം ചലനങ്ങള്‍ അനുഭവേദ്യമാക്കാന്‍ കണ്ണിനും കഴിയും. ഇവ തമ്മിലുണ്ടാകുന്ന പരസ്പര ധാരണപ്പിശകുകളാണ് യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തലകറക്കത്തിനും ഛര്‍ദിക്കുമൊക്കെ കാരണം.
Comments
Post a Comment