കുട്ടികളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള വഴിക
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും മികച്ച മാര്‍ഗമാണ് താഴെ പറയുന്നത്.
- ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും. പപ്പായ, ചക്ക, മാമ്ബഴം, മാതളം എന്നീ പഴങ്ങള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
- ജ്യൂസുകളല്ല , പഴങ്ങളായി തന്നെ നല്‍കുക.
- ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍, പ്രത്യേകിച്ചും മത്തി നല്‍കുക.
- കാല്‍സ്യം അടങ്ങിയ ഭക്ഷണം അസ്ഥികളുടെ വളര്‍ച്ച മാത്രമല്ല ആരോഗ്യവും ഉറപ്പാക്കാന്‍ ഉത്തമമാണ്.
- ഇരുമ്ബിന്റെ അംശമുള്ള നെല്ലിക്ക, ചീര, ഈന്തപ്പഴം, കരിപ്പെട്ടി, ഉണക്കമുന്തിരി എന്നിവ നല്‍കുന്നത് വിളര്‍ച്ച തടയും, ആരോഗ്യം വര്‍ദ്ധിപ്പിക്കും. റാഗി കുറുക്കോ റാഗി പലഹാരങ്ങളോ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും നല്‍കുന്നത് രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്.
- വിറ്റാമിന്‍ എ ധാരാളമടങ്ങിയ ഇലക്കറികള്‍ കാഴ്ചത്തകരാറുകളെ പ്രതിരോധിക്കും.
- ഇലക്കറി, പച്ചക്കറി,ചിക്കന്‍, മട്ടണ്‍ ഇവയിലേതെങ്കിലും ഒരു സൂപ്പ് ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും നല്‍കണം. മുട്ട, ബദാം , നിലക്കടല, ചെറുപയര്‍ എന്നിവയിലൂടെ പ്രോട്ടീന്‍ ഉറപ്പാക്കാം

Comments
Post a Comment